ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ ദേശവിരുദ്ധ പോസ്റ്റുകളിട്ട എൻഡിടിവി ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഠിയെ സസ്പെൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണു സസ്പെൻഷൻ.
56 ഇഞ്ചിനേക്കാൾ 44 ഭീകരമായി വലുതാണെന്നു തെളിഞ്ഞു, ജെയ്ഷ് എങ്ങനുണ്ട് എന്നായിരുന്നു നിധിയുടെ ഫേസ്ബുക് പോസ്റ്റ്. മക്ലോയിഡ്സ് ഫാർമസ്യൂട്ടിക്കൽസ് ജീവനക്കാരനായ റിയാസ് അഹമ്മദ് വാനിയെയും സമാനമായ പോസ്റ്റിട്ടതിനു പുറത്താക്കിയതായി കന്പനി അധികൃതർ അറിയിച്ചു.