ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്ക് ആവേശോജ്വല ജയം. നാടകീയ പോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് ലങ്ക വെന്നിക്കൊടി പാറിച്ചത്. 153 റണ്‍സുമായി പുറത്താകാതെനിന്ന കുശാൽ പെരേരയാണ് ലങ്കയെ വിജയത്തിലെത്തിച്ചത്. കുശാലാണ് മാൻ ഓഫ് ദ മാച്ചും. സ്കോർ: ദക്ഷിണാഫ്രിക്ക 235, 259. ലങ്ക 191, ഒന്‍പതിന് 304.
304 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ് നാലാം ദിനം പുനരാരംഭിച്ചത്. ലങ്കയെ വേഗം പുറത്താക്കാമെന്ന ദക്ഷിണാഫ്രിക്കൻ സ്വപ്നം കുശാൽ പെരേര ഒറ്റയ്ക്ക് തടഞ്ഞു. അവസാന വിക്കറ്റിൽ പെരേര, വിശ്വ ഫെർണാണ്ടോയ്ക്കൊപ്പം ചേർന്ന് 78 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് സ്ഥാപിച്ച് ജയം ദക്ഷിണാഫ്രിക്കയുടെ കൈയിൽനിന്ന് പിടിച്ചുവാങ്ങുകയായിരുന്നു. അതിൽ ആറ് റണ്‍സ് മാത്രമാണ് ഫെർണാണ്ടോ നേടിയത്. 48 റണ്‍സ് നേടിയ ധനഞ്ജയ ഡിസിൽവയാണ് ലങ്കൻ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്.
ലങ്കയ്ക്കു കുശാൽ!
11:18 PM Feb 16, 2019 | Deepika.com