പ്രൊ വോളി: യു മുംബയ്ക്കു ജയം
11:18 PM Feb 16, 2019 | Deepika.com
ചെന്നൈ: പ്രൊ വോളിബോൾ ചാന്പ്യൻഷിപ്പ് ലീഗ് പോരാട്ടത്തിൽ ചെന്നൈ സ്പാർട്ടൻസിനെതിരേ യു മുംബ വോളിക്കു ജയം. രണ്ടിനെതിരേ മൂന്ന് സെറ്റിനാണ് യു മുംബ ജയം സ്വന്തമാക്കിയത്. സ്കോർ: 15-14, 15-8, 15-10, 10-15, 10-15. യു മുംബയുടെ ആദ്യ ജയമാണിത്.