ഐഎസ്എൽ: നാലടിച്ച് പൂന
11:18 PM Feb 16, 2019 | Deepika.com
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ പൂന സിറ്റിക്ക് എവേ പോരാട്ടത്തിൽ തകർപ്പൻ ജയം. ജംഷഡ്പുരിനെ അവരുടെ മൈതാനത്തുവച്ച് 1-4ന് പൂന തകർത്തു. ജയത്തോടെ 18 പോയിന്റുമായി പൂന ഏഴാം സ്ഥാനത്തുതന്നെ തുടരുന്നു. 13 പോയിന്റുള്ള ജംഷഡ്പുർ അഞ്ചാമതാണ്.