ടുറിന്: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് അനായാസ ജയം. ഒന്നാം സ്ഥാനക്കാരായ യുവന്റസ് ആദ്യ 20 മിനിറ്റില്‍ തന്നെ രണ്ടു ഗോളിനു മുന്നിലെത്തി എതിരില്ലാത്ത മൂന്നു ഗോളിന് ഫ്രോസിനോനെ തോല്‍പ്പിച്ചു. ജയത്തോടെ യുവന്റസ് രണ്ടാമതുള്ള നാപ്പോളിയുമായുള്ള പോയിന്റ് വ്യത്യാസം 14 ആക്കി.
ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് യുവന്റസ്. ആദ്യ പതിനൊന്നിലെ സ്ഥിരാംഗങ്ങളെ തന്നെ പരിശീലകന് മാസിമിലിയാനോ അല്ലെഗ്രി ഇറക്കി.
ആറാം മിനിറ്റില്‍ പൗളോ ഡൈബാലയിലൂടെ യുവന്റസ് മുന്നിലെത്തി. പതിനൊന്നു മിനിറ്റ് കഴിഞ്ഞ് ലെയനാര്‍ഡോ ബൊനൂച്ചി യുവന്റസിന്റെ ലീഡ് ഉയര്‍ത്തി. 63-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളും ചേര്‍ന്നപ്പോള്‍ യുവന്റസ് അനായാസ ജയം പൂര്‍ത്തിയാക്കി.
ഇറ്റലിയിൽ യുവന്റസ് കുതിപ്പ്
11:18 PM Feb 16, 2019 | Deepika.com