ഓഗ്സ്ബര്‍ഗ്: രണ്ടു തവണ ഓരോ ഗോളിനു പിന്നില്‍നിന്ന ബയേണ്‍ മ്യൂണിക് ബുണ്ടസ് ലിഗയില്‍ 3-2ന് ഓഗ്സ്ബര്‍ഗിനെ തോല്‍പ്പിച്ചു. കിംഗ്സ്ലി കോമന്റെ ഇരട്ട ഗോളാണ് രണ്ടു തവണയും ബയേണിനെ ഒപ്പമെത്തിച്ചത്. ജയത്തോടെ ബൊറൂസിയ ഡോര്‍ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം ബയേണ്‍ രണ്ടായി കുറച്ചു.
21 കളിയില്‍ ഡോര്‍ട്മുണ്ടിന് 50 പോയിന്റും 22 കളിയില്‍ ബയേണ്‍ 48 പോയിന്റുമാണ്. കളിയുടെ അവസാന മിനിറ്റുകളില്‍ കോമന് ഇടതു കാല്‍ക്കുഴയ്ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ക്ലബ് അറിയിച്ചത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരേ താരം ഉണ്ടാകുമെന്ന് ക്ലബ് അറിയിച്ചു.
ബയേൺ മ്യൂണിക്കിനു ജയം
11:18 PM Feb 16, 2019 | Deepika.com