സൂറിച്ച്: ഡൗൺഫാൾ എന്ന ചിത്രത്തിൽ ഹിറ്റ്ലറിന്റെ വേഷം അഭിനയിച്ച സ്വിസ് നടൻ ബ്രൂണോ ഗാൻസ്(77) അന്തരിച്ചു. ഹിറ്റ്ലറിന്റെ ബർലിൻ ബങ്കറിലെ അവസാന നാളുകളാണ് 2004ൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ കഥ.
സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രശസ്ത നടനായിരുന്ന ഗാൻസ് ജർമൻ സിനിമയിലും നാടകവേദികളിലും സജീവമായിരുന്നു. ജർമൻ സംവിധായകരായ വെർനർ ഹെർസോഗിന്റെ നോസ്ഫെറാറ്റു ദ വാന്പയർ, വിം വെണ്ടേഴ്സിന്റെ വിംഗ്സ് ഓഫ് ഡിസയർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഹോളിവുഡ് ചിത്രം മഞ്ചൂരിയൻ കാൻഡിഡേറ്റ്, ജർമൻ-അമേരിക്കൻ ചിത്രം ദ റീഡർ എന്നിവയും പ്രശസ്ത സിനിമകളാണ്.