റിയാദ്: സൗദി അറേബ്യയിലെ മുഹമ്മദ് ബിൻ സൽമാൻ(എംബിഎസ്) രാജകുമാരൻ ഇന്നലെ പാക്കിസ്ഥാനിൽ നടത്താനിരുന്ന സന്ദർശനം ഇന്നത്തേക്കു മാറ്റി. രണ്ടു ദിവസത്തെ സന്ദർശനം ഒരു ദിവസത്തേക്കു മാത്രമായി ചുരുക്കുകയും ചെയ്തു.
ഇന്നു നിശ്ചയിച്ചിരുന്ന പാക്കിസ്ഥാൻ- സൗദി ബിസിനസ് കോൺഫറൻസും മാറ്റിവയ്ക്കപ്പെട്ടു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എംബിഎസ് സന്ദർശനം ചുരുക്കുന്നതിന്റെ കാരണമൊന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയില്ല. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് സന്ദർശനം ചുരുക്കിക്കൊണ്ടുള്ള അറിയിപ്പുണ്ടായത്.
മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ എംബിഎസ് നിശ്ചയിച്ചിരുന്ന സന്ദർശനങ്ങളും നീട്ടിവയ്ക്കപ്പെട്ടതായി ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എംബിഎസും സൗദിയിലെ ബിസിനസ് പ്രമുഖരും ഈയാഴ്ച ന്യൂഡൽഹി സന്ദർശിക്കുമെന്നാണ് മുൻ റിപ്പോർട്ടുകൾ.