കറാച്ചി: വിദ്യാർഥികൾ ഇന്ത്യൻ ഗാനത്തിനൊപ്പം നൃത്തം ചെയ്തതിനും ഇന്ത്യൻ ദേശീയ പതാക വീശിയതിനും സ്കൂളിന്റെ അംഗീകാരം റദ്ദാക്കി പാക് അധികൃതർ. കറാച്ചിയിലെ മാമാ ബേബി കെയർ കേംബ്രിജ് സ്കൂളിൽ കഴിഞ്ഞയാഴ്ച നടന്ന സാംസ്കാരിക പരിപാടിയിലെ രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ എതിർപ്പ് ഉയരുകയായിരുന്നു.
മൂന്നു ദിവസത്തിനകം വിശദീകരണം നല്കാൻ ആവശ്യപ്പെട്ടു സ്കൂൾ അധികൃതർക്കു നോട്ടീസ് അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു. ഇന്ത്യ ൻ സംസ്കാരം പ്രോത്സാഹിപ്പി ക്കുന്നത് അംഗീകരിക്കാനാവി ല്ലെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, വിദ്യാർഥികൾക്കു വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണു പരിപാടി നടത്തിയതെന്നു വൈസ് പ്രിൻസിപ്പൽ ഫാത്തിമ പറഞ്ഞു. സൗദി അറേബ്യ, അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരം വ്യക്തമാക്കുന്ന പരിപാടികളും വിദ്യാർഥികൾ നടത്തി. ഇന്ത്യൻ സംസ്കാരം വ്യക്തമാക്കുന്ന പരിപാടി മാത്രം എടുത്തുകാട്ടി മാധ്യമങ്ങൾ സംഭവത്തെ വളച്ചൊടിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.