വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ അതിർത്തിയിൽ മതിൽനിർമാണത്തിനു പണം കണ്ടെത്താൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ ഹർജിയുമായി ഭൂഉടമകൾ. മതിൽ നിർമിക്കപ്പെട്ടാൻ സ്വന്തം ഭൂമി നഷ്ടമാകുമെന്നു ചൂണ്ടിക്കാട്ടി ടെക്സസ് സ്വദേശികളാണ് കൊളംബിയ ജില്ലാ ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
മതിൽ നിർമാണത്തിനുള്ള പണം ഇടക്കാല ധനവിനിയോഗ ബില്ലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്നാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോൺഗ്രസോ കോടതിയോ അടിയന്തരാവസ്ഥ റദ്ദാക്കുന്നില്ലെങ്കിൽ ട്രംപിനു നികുതിദായകരുടെ പണം വകമാറ്റി മതിൽ നിർമാണത്തിന് ഉപയോഗിക്കാം. പ്രതിപക്ഷ ഡെമോക്രാറ്റുകളും സന്നദ്ധ സംഘടനകളും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.