ഷില്ലോംഗ്: മേഘാലയയിലെ വെസ്റ്റ് ഗാരോ ജില്ലയിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ചനാംഗ്പാറ ഗ്രാമത്തിലായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ മൂന്നു യുവാക്കൾ ഒരു കാറിൽ പോകുന്നതുകണ്ട് ആയിരത്തോളം വരുന്ന ജനക്കൂട്ടം കാറിലുണ്ടായിരുന്നവരെ തടഞ്ഞു. കാറിൽ ആയുധങ്ങൾ കണ്ടതോടെ ആൾക്കൂട്ടം കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു.
കാറിലുണ്ടായിരുന്ന ഗ്രാമത്തലവന്റെ വീട്ടിൽ അഭയം തേടിയെങ്കിലും ആൾക്കൂട്ടം യുവാക്കളെ വീട്ടിൽനിന്നു വലിച്ചിഴച്ച് മർദിച്ചു. മോകിബുൽ അകോന്ദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മിക്സെംഗ് മരാക് എന്നയാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.