വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിനെ മറികടന്ന് മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തിനു പണം സ്വരൂപിക്കാനായി അടിയന്തരാവസ്ഥനിയമ പ്രകാരമുള്ള അധികാരം ഉപയോഗിക്കുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഇതിന്റെ പേരിൽ നിയമനടപടികൾ ഉണ്ടായേക്കാമെന്നും നേരിടാൻ തയാറാണെന്നും വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ റിപ്പോർട്ടർമാരോട് അദ്ദേഹം പറഞ്ഞു.
ട്രഷറി സ്തംഭനം ഒഴിവാക്കാനായി റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ചേർന്ന് സെപ്റ്റംബർ 30 വരെയുള്ള ഭരണച്ചെലവിനായി പാസാക്കിയ ഇടക്കാല ധനവിനിയോഗ ബിൽ ഒപ്പിട്ടശേഷമാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ധനവിനിയോഗബില്ലിൽ മതിലിനു വകകൊള്ളിച്ചിരിക്കുന്നത് 137കോടി ഡോളറാണ്. ട്രംപ് ആവശ്യപ്പെട്ടത് 570 കോടി ഡോളറും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ നികുതിദായകരുടെ പണം കോൺഗ്രസിന്റെ അനുമതി വാങ്ങാതെ വകമാറി ചെലവാക്കാം. ഇത്തരത്തിൽ മതിൽ നിർമാണത്തിന് 800 കോടി ഡോളർ സ്വരൂപിക്കാനാണു ട്രംപ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. സൈനിക, സിവിൽ പദ്ധതികൾക്കു നീക്കിവച്ചിട്ടുള്ള പണം മതിലിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കും.
അടിയന്തരാവസ്ഥയെ എതിർക്കുമെന്നു വ്യക്തമാക്കിയ ഡെമോക്രാറ്റുകൾ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നു റിപ്പോർട്ടുണ്ട്. റിപ്പബ്ലിക്കന്മാരിൽ ചിലർക്കും ട്രംപിന്റെ നടപടിയോട് എതിർപ്പുണ്ട്.
അനധികൃതകുടിയേറ്റക്കാരും മയക്കുമരുന്നു കച്ചവടക്കാരും യുഎസിൽ കടക്കുന്നതു തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ കൂടിയേ തീരൂവെന്നാണ് ട്രംപിന്റെ നിലപാട്.