കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ജയം കൊതിച്ച് ഗോകുലം എഫ്സി ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങും. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ജയം നേടാനാവാതെയാണ് ഗോകുലം ഇന്ന് ഇന്ത്യൻ ആരോസിനെതിരേ പോരാട്ടത്തിനു കച്ചകെട്ടുന്നത്. വൈകുന്നേരം അഞ്ചിനാണ് മത്സരം.
നവംബറിൽ സ്വന്തം കാണികൾക്കു മുന്നിൽ മിനർവ പഞ്ചാബിനെ 0-1നു കീഴടക്കിയശേഷം ഗോകുലത്തിനു ജയം അപ്രാപ്യമായി തുടരുകയാണ്.
ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി 10-ാം സ്ഥാനത്താണ് ഗോകുലം. ഇതുവരെ രണ്ട് ജയം മാത്രമേ ഗോകുലത്തിന് അവകാശപ്പെടാനുള്ളൂ. 17 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യൻ ആരോസ്. ഇന്ത്യൻ ആരോസുമായുള്ള എവേ പോരാട്ടത്തിൽ ഗോകുലം 0-1നു പരാജയപ്പെട്ടിരുന്നു.
ജയം കൊതിച്ച് ഗോകുലം
12:30 AM Feb 16, 2019 | Deepika.com