ഇന്ത്യ എയ്ക്ക് ഇന്നിംഗ്സ് ജയം
12:30 AM Feb 16, 2019 | Deepika.com
മൈസൂരു: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് ജയം. ഇന്നിംഗ്സിനും 68 റണ്‍സിനുമാണ് ഇന്ത്യ എ ജയിച്ചത്. സ്കോർ: ഇന്ത്യ എ 392. ഇംഗ്ലണ്ട് ലയണ്‍സ് 144, 180. 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാർക്കണ്ഡെയാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ലയണ്‍സിനെ ചുരുട്ടിക്കെട്ടിയത്.