ഭുവനേശ്വർ: ഒഡീഷയിൽ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐ, സിപിഎം, ജെഎംഎം കക്ഷികളുമായി സഖ്യത്തിനു കോൺഗ്രസ് ഒരുങ്ങുന്നു. ഇക്കാര്യത്തിൽ പല പ്രാവശ്യം ചർച്ച നടന്നുകഴിഞ്ഞു.
21 ലോക്സഭാ സീറ്റും 147 നിയമസഭാ സീറ്റുമാണു ഒഡീഷയിലുള്ളത്. മൂന്നു ലോക്സഭാ മണ്ഡലങ്ങളും 20 നിയമസഭാ മണ്ഡലങ്ങളും സഖ്യകക്ഷികൾക്കു നല്കാൻ കോൺഗ്രസ് ഒരുക്കമാണ്. 2014ൽ കോൺഗ്രസിന് ഒറ്റ ലോക്സഭാ സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ല.
അസ്ക, ജഗത്സിംഗ്പുർ ലോക്സഭാ സീറ്റുകളും 12 നിയമസഭാ സീറ്റുകളുമാണു സിപിഐ ആവശ്യപ്പെടുന്നു. ഭുവനേശ്വർ സീറ്റും ഏഴു നിയമസഭാ മണ്ഡലങ്ങളും സിപിഎം ചോദിക്കുന്നു. മയുർഭഞ്ച് ലോക്സഭാ സീറ്റും അഞ്ചു നിയമസഭാ സീറ്റുമാണു ജെഎംഎം ആവശ്യപ്പെടുന്നത്.