ബംഗളൂരു: ബിജെപി എംഎൽഎ പ്രീതം ഗൗഡയുടെ ഹസനിലെ വസതിയിലേക്ക് ജെഡിഎസ് പ്രവർത്തകർ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ച ബിജെപി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് പരാതി നലകി.
സംസ്ഥാനത്തു ക്രമസമാധാന നില തകരാറിലായെന്നു പരാതിയിൽ പറയുന്നു. ജെഡിഎസ്- കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നെന്നു പറയപ്പെടുന്ന ഓഡിയോ സന്ദേശത്തിൽ പ്രീതം ഗൗഡയുടെ പേരുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കല്ലേറിൽ ഒരു ബിജെപി പ്രവർത്തകന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്നലെ ബിജെപി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.