ന്യൂഡൽഹി: ഫോൺചോർത്താൻ വിവിധ കേന്ദ്ര ഏജൻസികൾക്കു നൽകിയ അനുമതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വ്യക്തികൾക്കോ, ഇപ്പോൾ നടക്കുന്ന അന്വേഷണത്തെയെ ബാധിക്കുമെന്നതിനാലാണിത്. വിവരങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യതാത്പര്യത്തെയും ബാധിക്കാം എന്നും അനുമതി നിഷേധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
2009 മുതൽ 2018 വരെ ഫോൺചോർത്തുന്നതിനു നൽകിയ അനുമതിയുടെ വിശദാംശങ്ങൾ തേടി വെങ്കിടേശ് നായക് എന്നയാളാണു വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയത്. ഫോൺചോർത്തലിന് എത്രതവണ അന്വേഷണ ഏജൻസികൾ സമീപിച്ചു, ഏതൊക്കെ അപേക്ഷകളിൽ അനുമതി നൽകി എന്നതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു.