ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ വെള്ളിയാഴ്ച ശ്രീനഗറിൽ എത്തുമെന്നും രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘവും പരിശോധനയ്ക്കായി വെള്ളിയാഴ്ച പുൽവാമയിലേക്ക് പുറപ്പെടും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുകയും ചെയ്തു.
അതേസമയം, ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘവും പരിശോധനയ്ക്കായി വെള്ളിയാഴ്ച പുൽവാമയിലേക്ക് പുറപ്പെടും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുകയും ചെയ്തു.