അമരാവതി: ആന്ധ്രയിലെ ടിഡിപി എംപി എം. ശ്രീനിവാസ റാവു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. അനകപ്പള്ളിയിൽനിന്നുള്ള എംപിയാണു ശ്രീനിവാസ റാവു. ഇദ്ദേഹം ലോക്സഭാംഗത്വം രാജിവച്ചു. ബുധനാഴ്ച ചിരാലയിൽനിന്നുള്ള എംപി അമാൻചി കൃഷ്ണമോഹൻ വൈഎസ്ആർസിയിൽ ചേർന്നിരുന്നു.