ഫുട്ബോൾ പരിശീലനം, സെലക്ഷൻ
11:22 PM Feb 14, 2019 | Deepika.com
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി പുതുതലമുറയ്ക്കു ഫുട്ബോൾ പരിശീലനം നൽകുന്ന പറപ്പൂർ ഫുട്ബോൾ അക്കാദമിയിലേക്കുള്ള സെലക്ഷൻ 17 ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും 24 ന് കാലിക്കട്ട് യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലും നടക്കും. രാവിലെ ഏഴിനാണ് ട്രയൽസ്. 2004 മുതൽ 2006 വരെയുള്ള വർഷങ്ങളിൽ ജനിച്ചവർക്കു പങ്കെടുക്കാം.