മൈസൂരു: ഇന്ത്യ എയ്ക്ക് എതിരായ ചതുർദിന ക്രിക്കറ്റിൽ ഇംഗ്ലണ്ട് ലയണ്‍സിനു ഫോളോ ഓണ്‍. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 392നെതിരേ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഇന്നിംഗ്സിൽ 140നു പുറത്തായി. ഫോളോ ഓണിനിറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം ദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സ് എടുത്തിട്ടുണ്ട്. സന്ദർശകർ 228 റണ്‍സ് പിന്നിലാണ് ഇപ്പോഴും.
ഇന്ത്യ എയ്ക്കുവേണ്ടി നവ്ദീപ് സൈനി, നദീം എന്നിവർ മൂന്ന് വിക്കറ്റ് വീതവും വരുണ്‍ ആരോണ്‍, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇംഗ്ലണ്ട് ലയണ്‍സിനു ഫോളോ ഓണ്‍
11:22 PM Feb 14, 2019 | Deepika.com