ഡേവിഡ് ബെക്കാം, റയാൻ ഗിഗ്സ് തുടങ്ങിയവരുടെ ഫുട്ബോൾ കരിയർ മിനുക്കിയെടുത്ത പരിശീലകൻ എറിക് ഹാരിസണ് (81) അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് ടീം പരിശീലകനായിരുന്നു. യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 ബാച്ചിലായിരുന്നു ബെക്കാം, ഗിഗ്സ് തുടങ്ങിയവർ. ഇവരെക്കൂടാതെ നിക്കി ബട്ട്, പോൾ സ്കോൾസ്, ഗാരി നെവിൽസ്, ഫിൽ നെവിൽസ് എന്നീ പ്രതിഭകളുടെയും വളർച്ചാ കാലത്തിൽ ശിക്ഷണമേകിയത് ഹാരിസണ് ആയിരുന്നു.
1981ലാണ് യുണൈറ്റഡിന്റെ യൂത്ത് ടീം മാനേജരായി ഹാരിസണ് എത്തുന്നത്. 1992ലെ എഫ്എ യൂത്ത് കപ്പ് ഹാരിസണിന്റെ ശിക്ഷണത്തിൽ യുണൈറ്റഡ് സ്വന്തമാക്കി. 2014 മുതൽ അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വെയ്ൽസ് ഫുട്ബോൾ ടീമിന്റെ സഹ മാനേജരായും സേവനമനുഷ്ഠച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാപത്തിന് ഇന്ധനമേകിയത് ഹാരിസണ് ആയിരുന്നു.
ബെക്കാമിന്റെ പരിശീലകനായിരുന്ന ഹാരിസണ് അന്തരിച്ചു
11:22 PM Feb 14, 2019 | Deepika.com