വത്തിക്കാൻ സിറ്റി: മാർപാപ്പ കാലം ചെയ്താൽ സഭയുടെ ചുമതല വഹിക്കേണ്ട കമർലങ്കോ പദവിയിലേക്ക് കർദിനാൾ കെവിൻ ജോസഫ് ഫാരലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ കൂടിയായ കർദിനാൾ കെവിന് 71 വയസുണ്ട്. അയർലൻഡിൽ ജനിച്ച ഇദ്ദേഹം സഭാ ചുമതലകളുടെ ഭാഗമായി അമേരിക്കയിലേക്കു കുടിയേറി.
മുന്പ് കമർലങ്കോ പദവി വഹിച്ചിരുന്ന കർദിനാൾ ജീൻ ലൂയിസ് ടുറാൻ കഴിഞ്ഞ ജൂലൈയിൽ അന്തരിച്ചു.
മുന്പ് കമർലങ്കോ പദവി വഹിച്ചിരുന്ന കർദിനാൾ ജീൻ ലൂയിസ് ടുറാൻ കഴിഞ്ഞ ജൂലൈയിൽ അന്തരിച്ചു.