ഹൂസ്റ്റൺ: ചൊവ്വയിൽ പര്യവേഷണം നടത്തുന്നതിനിടെ നിലച്ചുപോയ ഓപ്പർച്യൂണിറ്റി റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി നാസ അറിയിച്ചു. ജൂൺമാസത്തിൽ ചൊവ്വാ ഗ്രഹത്തിലുണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് റോവറിന്റെ പ്രവർത്തനം നിലച്ചത്. റോവറിനെ ഉണർത്താനുള്ള അവസാന ശ്രമം നാസ ചൊവ്വാഴ്ച നടത്തിയിരുന്നു. ഇതു ഫലം കാണാതെ വന്നതിനെത്തുടർന്നാണ് റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.
2004ൽ ചൊവ്വയിലിറങ്ങിയ ഓപ്പർച്യൂണിറ്റി 90 ദിവസം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 14 വർഷം സേവനം തുടർന്നു.
2004ൽ ചൊവ്വയിലിറങ്ങിയ ഓപ്പർച്യൂണിറ്റി 90 ദിവസം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 14 വർഷം സേവനം തുടർന്നു.