+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഫാലിൽ മുഖംരക്ഷിക്കാൻ സിഎജി റിപ്പോർട്ട് 2.86% വില കുറച്ചു

ന്യൂ​ഡ​ൽ​ഹി:യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തി​നേ​ക്കാ​ൾ 2.86 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യ്ക്കാ​ണു പു​തി​യ ക​രാ​റി​ൽ റഫാൽ വി​മാ​നം വാ​ങ്ങു​ന്ന​തെ​ന്ന് ക​ണ്‍ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജ
റഫാലിൽ മുഖംരക്ഷിക്കാൻ സിഎജി റിപ്പോർട്ട് 2.86% വില കുറച്ചു
ന്യൂ​ഡ​ൽ​ഹി:യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തി​നേ​ക്കാ​ൾ 2.86 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യ്ക്കാ​ണു പു​തി​യ ക​രാ​റി​ൽ റഫാൽ വി​മാ​നം വാ​ങ്ങു​ന്ന​തെ​ന്ന് ക​ണ്‍ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ വി​ല സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണു വി​ല നി​ർ​ണ​യ​ത്തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കു​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച​ത്.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ റ​ഫാ​ൽ സം​ബ​ന്ധി​ച്ച് 36 പേ​ജു​ക​ളി​ലാ​ണ് വി​ശ​ദീ​ക​ര​ണ​മു​ള്ള​ത്.

* സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ.

യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ല യു​പി​എ കാ​ല​ത്ത് വാ​ഗ്ദാ​നം ചെ​യ്ത​തി​നേ​ക്കാ​ൾ 2016ലെ ​ക​രാ​റി​ൽ ഒ​ന്പ​തു ശ​ത​മാ​നം കു​റ​വാ​ണെ​ന്ന പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി.

റ​ഫാ​ൽ ക​രാ​റി​ൽ ആ​റു വ്യ​ത്യസ്ത പാ​ക്കേ​ജു​ക​ളി​ലാ​യി 12 വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​ണ്ട്. ഏ​ഴി​ന​ങ്ങ​ളി​ൽ പഴയതിനെക്കാൾ കൂ​ടി​യ വി​ല​യ്ക്കാ​ണു ക​രാ​ർ.

അ​ടി​സ്ഥാ​ന വി​മാ​ന​ത്തി​ന്‍റെ വി​ല അ​ട​ക്കം മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ വില മാറ്റമില്ല. നാ​ല് ഇ​ന​ങ്ങ​ളി​ൽ പ​ഴ​യ​തി​ലും കു​റ​ഞ്ഞ വി​ല​യേ ഉള്ളൂ. ഒ​പ്പി​ടാ​ത്ത 2007ലെ ​പ​ഴ​യ ക​രാ​റി​നേ​ക്കാ​ൾ ഒ​രു മാ​സം വേ​ഗ​ത്തി​ലാ​ണ് പോ​ർ​വി​മാ​ന​ങ്ങ​ൾ പു​തി​യ ക​രാ​റ​നു​സ​രി​ച്ച് ഇ​ന്ത്യ​ക്ക് കി​ട്ടു​ക. നേ​ര​ത്തെ 72 മാ​സ​മെ​ന്ന​ത് പു​തി​യ ക​രാ​റി​ൽ 71 മാ​സ​മാ​യി​ട്ടു​ണ്ട്. യു​പി​എ​യു​ടെ ക​രാ​റി​ൽ ഫ്രാ​ൻ​സി​ൽ നി​ർ​മി​ക്കു​ന്ന 18 വി​മാ​ന​ങ്ങ​ൾ അ​ന്പ​താ​മ​ത്തെ മാ​സം ന​ൽ​ക​ണ​മാ​യി​രു​ന്നു.

ബം​ഗളൂ​രുവി​ലെ എ​ച്ച്എ​എലി ൽ നി​ർ​മി​ക്കു​ന്ന അ​ടു​ത്ത 18 വി​മാ​ന​ങ്ങ​ൾ വ്യോ​മ​സേ​ന​യ്ക്ക് കൈ​മാ​റാ​ൻ 49 മു​ത​ൽ 72 മാ​സം വ​രെ​യാ​ണ് നി​ശ്ച​യി​ച്ച​ത്. 2016ലെ ​എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ ക​രാ​റി​ൽ ആ​ദ്യ 18 വി​മാ​നം 36 മു​ത​ൽ 53 മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ശേ​ഷി​ച്ച 18 എ​ണ്ണം 67 മാ​സ​ത്തി​ന​കം ന​ൽ​കു​ക​യും വേ​ണം.

റഫാലിൽ സിഎജി കണ്ടെത്തിയത്

* 36 വി​​​മാ​​​ന​​​ത്തി​​​ന് 787 കോ​​​ടി യൂ​​​റോ (62960 കോ​​​ടി രൂ​​​പ) എ​​​ന്ന​​​തു യു​​​പി​​​എ കാ​​​ല​​​ത്തു പ​​​റ​​​ഞ്ഞ വി​​​ല​​​യേ​​​ക്കാ​​​ൾ 2.86 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ്. അ​​​ടി​​​സ്ഥാ​​​ന വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ല. അ​​​ധി​​​ക ഘ​​​ട​​​ക​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ലാ​​​ണു കു​​​റ​​​വ് (ഒ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​നം വി​​​ല കു​​​റ​​​ച്ചു വാ​​​ങ്ങു​​​ന്നു എ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്). ബാ​​​ങ്ക് ഗാ​​​ര​​​ന്‍റി ഇ​​​ല്ലാ​​​ത്ത ഇ​​​ട​​​പാ​​​ടാ​​​യ​​​തി​​​നാ​​​ൽ ഡ​​​സോ ഏ​​​വി​​​യേ​​​ഷ​​​നു ല​​​ഭി​​​ക്കു​​​ന്ന ലാ​​​ഭം വി​​​ല​​​യി​​​ൽ നി​​​ന്നു കു​​​റ​​​ച്ചി​​​ല്ല.

* വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​രു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി​​​യി​​​ൽ ഒ​​​രു മാ​​​സ​​​ത്തെ കു​​​റ​​​വേ ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​രാ​​​റി​​​ൽ ഉ​​​ള്ളൂ. സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ര​​​ണ്ടു​​​ക​​​രാ​​​റി​​​ലെ​​​യും വി​​​മാ​​​ന​​​വി​​​ല​​​യോ അ​​​ധി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യോ കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​ര​​​ക്ഷാ​​​കാ​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​വ ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​യ്ക്കു​​​ന്നു എ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. സി​​​എ​​​ജി ന​​​ട​​​ത്തി​​​യ താ​​​ര​​​ത​​​മ്യ​​​ത്തി​​​ന്‍റെ ഫ​​​ല​​​മേ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ള്ളൂ.

* ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യോ ബാ​​​ങ്കി​​​ന്‍റെ​​​യോ ഗാ​​​ര​​​ന്‍റി ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഫ്ര​​​ഞ്ച് ക​​​ന്പ​​​നി വി​​​ശ്വാ​​​സ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യാ​​​ൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു മ​​​ധ്യ​​​സ്ഥ​​​ത​​​യും കോ​​​ട​​​തി​​​യും മാ​​​ത്ര​​​മാ​​​ണ് ആ​​​ശ്ര​​​യം.