ശ്രീനഗർ: കാഷ്മീരിലെ ബുഡ് ഗാം ജില്ലയിൽ രണ്ടു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ചഡൂരയിലെ ഗോപാൽപാറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ, ഹിലാൽ അഹമ്മദ് വാനി, ഷോയെബ് മുഹമ്മദ് ലോൺ എന്നിവരാണു കൊല്ലപ്പെട്ടത്.