കോൽക്കൊത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് വിശ്വാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള മുൻ കേന്ദ്രമന്ത്രി മുകുൾ റോയിയെ മാർച്ച് ഏഴ് വരെ അറസ്റ്റ്ചെയ്യരുതെന്ന് കൽക്കട്ട ഹൈക്കോടതി. എന്നാൽ മുൻകൂർ ജാമ്യംവേണമെന്ന ആവശ്യം, കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് ജസ്റ്റീസ് ജോയമല്യ ബാഗ്ചിയും ജസ്റ്റീസ് എം. മണ്ഡലും അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളി. അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.