അഭിമന്യുവിനു സെഞ്ചുറി
11:51 PM Feb 13, 2019 | Deepika.com
മൈസൂർ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ എയ്ക്കുവേണ്ടി ഓപ്പണർ അഭിമന്യു ഈശ്വർ സെഞ്ചുറി നേടി. 117 റണ്‍സ് നേടിയ അഭിമന്യുവും ക്യാപ്റ്റൻ കെ.എൽ. രാഹുലും (81 റണ്‍സ്) ഒന്നാം വിക്കറ്റിൽ 179 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. പ്രിയങ്ക് പഞ്ചാലും (50 റണ്‍സ്) അർധസെഞ്ചുറി നേടി.