നയ്റോബി: വിദേശടൂറിസ്റ്റുകൾ സഞ്ചരിച്ച സെസ്നാ വിമാനം തകർന്ന് കെനിയയിൽ അഞ്ചുപേർ മരിച്ചു. മസായി മരാ വന്യജീവി സങ്കേതത്തിൽനിന്ന് ടൂറിസ്റ്റുകളുമായി തുർക്കാനാ തടാകതീരത്തെ ലോഡ്വാറിലേക്കു പോയ ചെറുവിമാനമാണു തകർന്നത്.
കെനിയക്കാരനായ പൈലറ്റും നാലു വിദേശികളും അപകടത്തിൽ മരിച്ചെന്ന് പോലീസ് കമാൻഡർ ജയിംസ് മുഗേര അറിയിച്ചു.
കെനിയക്കാരനായ പൈലറ്റും നാലു വിദേശികളും അപകടത്തിൽ മരിച്ചെന്ന് പോലീസ് കമാൻഡർ ജയിംസ് മുഗേര അറിയിച്ചു.