വനിതാ ടെന്നീസ് സിംഗിൾസ് ലോക ഒന്നാം നന്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക കോച്ചുമായി വഴിപിരിഞ്ഞു.
ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി മൂന്ന് ആഴ്ച തികയുന്നതിനു മുന്‍പാണ് ഒസാക്ക പരിശീലകൻ സസ്ച ബജിനുമായി വഴിപിരിഞ്ഞത്. ഇരുപത്തൊന്നുകാരിയായ ഒസാക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2018ലെ മികച്ച പരിശീലകനായി ബജിനെ ഡബ്ല്യുടിഎ തെരഞ്ഞെടുത്തിരുന്നു. സെറീന വില്യംസ്, വിക്ടോറിയ അസാരെങ്ക, കരോളിൻ വോസ്നിയാസ്കി തുടങ്ങിയവർക്കൊപ്പവും ബജിൻ പ്രവർത്തിച്ചിട്ടുണ്ട്.
യുഎസ്, ഓസ്ട്രേലിയൻ ഓപ്പണുകൾ സ്വന്തമാക്കിയതോടെ ഒസാക്ക ലോക ഒന്നാം നന്പറിൽ എത്തി. ഒന്നാം റാങ്കിൽ എത്തുന്ന ആദ്യ ഏഷ്യൻ താരമാണ് ഒസാക്ക.
കോച്ചുമായി വഴിപിരിഞ്ഞ് ഒസാക്ക
11:24 PM Feb 12, 2019 | Deepika.com