സായ് ഇനി സ്പോര്‍ട്സ് ഇന്ത്യ
11:24 PM Feb 12, 2019 | Deepika.com
ന്യൂഡല്‍ഹി:സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഇനി മുതല്‍ സ്പോര്‍ട്സ് ഇന്ത്യ എന്നറിയപ്പെടും. കായിക മന്ത്രാലയവും സായ് ഉദ്യോഗസ്ഥരും തമ്മില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് പുതിയ പേര് സ്വീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്. പേര് മാറ്റിയ നടപടി പൂര്‍ത്തിയാക്കാന്‍ ഇനി രജിസ്റ്റര്‍ ഓഫ് സൊസൈറ്റിയില്‍ നോട്ടിഫൈ ചെയ്യുക മാത്രമേ ആവശ്യമുള്ളൂ.