ഗ്രോസ് ഐസ്ലെറ്റ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് (122 റണ്‍സ്) സെഞ്ചുറി നേടി. ഡെൻലി (69 റണ്‍സ്), ജോസ് ബട്ലർ (56 റണ്‍സ്), ബെൻ സ്റ്റോക്സ് (48 നോട്ടൗട്ട്) എന്നിവരും തിളങ്ങി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 361ന് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 485 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിൻഡീസ് 18 ഓവർ പൂർത്തിയായപ്പോൾ നാലിന് 35 എന്ന നിലയിലാണ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 277നെതിരേ വിൻഡീസ് 154നു പുറത്തായിരുന്നു.
റൂട്ട് തെറ്റാതെ ഇംഗ്ലണ്ട്
11:24 PM Feb 12, 2019 | Deepika.com