കോഹ്ലി അതുല്യൻ: സംഗക്കാര
11:24 PM Feb 12, 2019 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് തുല്യംനിൽക്കാൻ നിലവിൽ ആരുമില്ലെന്ന് ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. ഇതിഹാസ നിരയിലേക്കാണ് കോഹ്ലി നടന്നുകയറുന്നത്. സ്കോറിംഗിൽ അസാമാന്യമായ കഴിവാണ് അദ്ദേഹത്തിനുള്ളത്. അതിനായി സ്വതസിദ്ധമായ രീതിയിൽ മുന്നേറുന്നു- സംഗക്കാര പറഞ്ഞു.