ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഭൂപേൻ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു. കേന്ദ്ര സർക്കാരിനെ തീരുമാനം അറിയിച്ചെന്നു മകൻ തേജ് ഹസാരിക പറഞ്ഞു. ആസാമിൽനിന്നുള്ള വിഖ്യാത സംഗീതജ്ഞൻ ഭൂപേൻ ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായിട്ടായിരുന്നു ഭാരതരത്ന നല്കിയത്.