ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വദ്രയെയും അമ്മ മൗറീനെയും ഇന്നു ചോദ്യം ചെയ്യും.
ജയ്പുരിലെല ഭവാനി സിംഗ് റോഡിലെ ഇഡി ഓഫീസിലാണ് ഇന്ന് ഇരുവരും ഹാജരാകുക. ഇന്നലെ ഉച്ചയോടെ വദ്രയും അമ്മയും ജയ്പുരിലെത്തി. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വദ്രയും അമ്മയും ഇഡി മുന്പാകെ ഹാജരാകുന്നത്.
ബിക്കാനീർ കേസിൽ മൂന്നുതവണ വിളിപ്പിച്ചിട്ടും വദ്ര ഇഡി മുന്പാകെ ഹാജരായിരുന്നില്ല. തുടർന്ന് ഇഡി കോടതിയെ സമീപിക്കുകയായിരുന്നു. 2015ലാണ് വദ്രയ്ക്കെതിരേ കേസെടുത്തത്.