ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. മുൻ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്വന്തം തട്ടകമായ ഓൾഡ് ട്രാഫഡിൽ ഫ്രഞ്ച് ലീഗിലെ ഗ്ലാമർ സംഘമായ പിഎസ്ജിയുമായി ഏറ്റുമുട്ടും. നെയ്മർ, എഡിസണ് കവാനി എന്നിവരുടെ പരിക്ക് ക്ഷതമേൽപ്പിച്ച പിഎസ്ജിയാണ് ലണ്ടനിൽ ഇറങ്ങുന്നത്. എന്നാൽ, ഇടക്കാല പരിശീലകനായ സോൾഷെയറിന്റെ കീഴിൽ തോൽവി അറിയാതെ മുന്നേറുന്ന യുണൈറ്റഡാണ് കളത്തിലെത്തുക.
ചാന്പ്യൻസ് ലീഗിൽ ഇരു ടീമുകളും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. ഒരു ഫ്രഞ്ച് ടീമിനും യുണൈറ്റഡിനെ യൂറോപ്യൻ പോരാട്ടത്തിൽ കീഴടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ ഒന്‍പത് ചാന്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടങ്ങളിൽ ഒരിക്കൽമാത്രമേ യുണൈറ്റഡിന് വിജയിക്കാനായിട്ടുള്ളൂ.
ഇന്നു രാത്രി നടക്കുന്ന മറ്റൊരു മത്സരത്തിൽ എഎസ് റോമയും എഫ്സി പോർട്ടോയും ഏറ്റുമുട്ടും. റയൽ മാഡ്രിഡ്, ടോട്ടനം എന്നിവ നാളെ ഇറങ്ങും. ഹാട്രിക് കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ച റയൽ മാഡ്രിഡിന്റെ എതിരാളി അയാക്സ് ആംസ്റ്റർഡാം ആണ്.
അടുത്ത ആഴ്ച ലിവർപൂൾ, ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ പ്രീക്വാർട്ടർ ആദ്യ പാദ പോരാട്ടത്തിനിറങ്ങും.
യുണൈറ്റഡ് x പിഎസ്ജി
11:27 PM Feb 11, 2019 | Deepika.com