ടോക്കിയോ: 2020ലെ ടോക്കിയോ ഒളിന്പിക്സ് ജേതാക്കൾക്കു വിതരണം ചെയ്യുന്ന മെഡലുകൾ നിർമിക്കുന്നത് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ പുനഃചംക്രമണം നടത്തി.
ഒളിന്പിക്സിൽ പൊതുജനങ്ങൾക്കും പങ്കാളിത്തം നല്കുന്നതിനായി ജപ്പാൻ സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുകയായിരുന്നു. ജനങ്ങൾ ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ കൈമാറി. കാമറകളും ലാപ്ടോപ്പുകളും അരക്കോടി സ്മാർട്ട് ഫോണുകളും അടക്കം 50,000 ടൺ വസ്തുക്കളാണ് ലഭിച്ചത്.
ഇവ പുനഃചംക്രമണം നടത്തി 2,700 കിലോ ഓടും 3,500 കിലോ വെള്ളിയും 28.4 കിലോ സ്വർണവും വേർപെടുത്തിയെടുത്തു. ഇവ ഉപയോഗിച്ച് മെഡലുകൾ നിർമിക്കും.