+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര്‍പാ​പ്പയ്ക്ക് അ​ബു​ദാ​ബി​യി​ൽ ഊഷ്മ​ള വ​ര​വേ​ല്‍പ്

സ​​​മാ​​​ധാ​​​ന​​​ത്തി​​ന്‍റെയും സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വ​​​ത്തിന്‍റെയും പു​​​തി​​​യ അ​​​ധ്യാ​​​യം കു​​​റി​​​ച്ച് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ​​​ത്തി. അ​​​റ​​​ബ് മേ​​
മാ​ര്‍പാ​പ്പയ്ക്ക് അ​ബു​ദാ​ബി​യി​ൽ ഊഷ്മ​ള വ​ര​വേ​ല്‍പ്
സ​​​മാ​​​ധാ​​​ന​​​ത്തി​​ന്‍റെയും സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വ​​​ത്തിന്‍റെയും പു​​​തി​​​യ അ​​​ധ്യാ​​​യം കു​​​റി​​​ച്ച് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ​​​ത്തി. അ​​​റ​​​ബ് മേ​​​ഖ​​​ല​​​യി​​​ല്‍ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യെ​​​ത്തി​​​യ മാ​​​ര്‍പാ​​​പ്പ​​​യ്ക്ക് അ​​​ബു​​​ദാ​​​ബി പ്ര​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ സ്‌​​​നേ​​​ഹോ​​​ഷ്മ​​​ള വ​​​ര​​​വേ​​​ല്‍പാ​​​ണ് യു​​​എ​​​ഇ സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കി​​​യ​​​ത്.

മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ഗ​​​ള്‍ഫ് യാ​​​ത്ര​​​യ്ക്കു മു​​​മ്പാ​​​യി വ​​​ത്തി​​​ക്കാ​​​നി​​​ലും അ​​​ബു​​​ദാ​​​ബി​​​യി​​​ലും ഒ​​​രു​​​പോ​​​ലെ ഇ​​​ന്ന​​​ലെ ന​​​ല്ല മ​​​ഴ പെ​​​യ്ത് അ​​​ന്ത​​​രീ​​​ക്ഷം തെ​​​ളി​​​ഞ്ഞ​​​തു ച​​​രി​​​ത്ര​​​യാ​​​ത്ര​​​യെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കി​​​യെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​സ് ഓ​​​ഫീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ല​​​സാ​​​ന്ദ്രോ ജി​​​സോ​​​ട്ടി​​​യും യു​​​എ​​​ഇ​​​യി​​​ലെ ഉ​​​ന്ന​​​ത​​​രും പ​​​റ​​​ഞ്ഞു. ഇ​​​റ്റ​​​ലി​​​യി​​​ലെ സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് അ​​​ലി​​​റ്റാ​​​ലി​​​യ​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ല്‍ റോ​​​മി​​​ലെ ഫു​​​മി​​​ച്ചി​​​നോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട മാ​​​ര്‍പാ​​​പ്പ​​​യും സം​​​ഘ​​​വും രാ​​​ത്രി പ​​​ത്തി​​​നാ​​​ണ് അ​​​ബു​​​ദാ​​​ബി പ്ര​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ഔ​​​പ​​​ചാ​​​രി​​​ക സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നുശേ​​​ഷം മാ​​​ര്‍പാ​​​പ്പ വി​​​ശ്ര​​​മി​​​ക്കാ​​​നാ​​​യി പോ​​​യി.

അ​​​ബു​​​ദാ​​​ബി​​​യി​​​ലെ പ്ര​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ ഇ​​​ന്നു​​​ച്ച​​​യ്ക്ക് 12ന് ​​​കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യും യു​​​എ​​​ഇ ഉ​​​പസ​​​ര്‍വ​​​സൈ​​​ന്യാ​​​ധി​​​പ​​​നു​​​മാ​​​യ ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ന്‍ സ​​​ഈ​​​ദ് അ​​​ല്‍ ന​​​ഹ്യാ​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ വ​​​ര​​​വേ​​​ല്‍പ് ന​​​ല്‍കും. തു​​​ട​​​ര്‍ന്ന് കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യു​​​മാ​​​യി പ്ര​​​ത്യേ​​​കമാ യും തു​​​ട​​​ര്‍ന്നു രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​രും മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യും മാ​​​ര്‍പാ​​​പ്പ ച​​​ര്‍ച്ച ന​​​ട​​​ത്തും.
വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​ബു​​​ദാ​​​ബി ഗ്രാ​​​ന്‍ഡ് മോ​​​സ്‌​​​ക് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ന്ന ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പ അ​​​വി​​​ടെവ​​​ച്ച് ഇ​​​സ്‌​​​ലാം മ​​​ത​​​പ​​​ണ്ഡി​​​ത​​​ര്‍ അ​​​ട​​​ങ്ങി​​​യ മു​​​സ്‌​​​ലിം കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് എ​​​ല്‍ഡേ​​​ഴ്‌​​​സ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ക്രൈ​​​സ്ത​​​വ, മു​​​സ്‌​​​ലിം സ​​​ഹ​​​ക​​​ര​​​ണ​​​വും സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വ​​​വും കൂ​​​ടു​​​ത​​​ല്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ഈ ​​​യോ​​​ഗ​​​ത്തി​​​ല്‍ ച​​​ര്‍ച്ച ചെ​​​യ്യും.

ഗ്രാ​​​ന്‍ഡ് മോ​​​സ്‌​​​കി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്കു ശേ​​​ഷം അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ഫൗ​​​ണ്ടേ​​​ഴ്‌​​​സ് മെമ്മോ​​​റി​​​യ​​​ലി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​ഗോ​​​ള മ​​​ത​​​സൗ​​​ഹാ​​​ര്‍ദ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ മു​​​ഖ്യാ​​​തിഥി​​​യാ​​​യി​​​രി​​​ക്കും. ഇ​​​സ്‌​​​ലാ​​​മി​​​ക ലോ​​​ക​​​ത്ത് ആ​​​രാ​​​ധ്യ​​​നും ഈ​​​ജി​​​പ്തി​​​ലെ അ​​​ല്‍ അ​​​സ്ഹ​​​ര്‍ ഗ്രാ​​​ന്‍ഡ് മോസ്ക് ഇ​​​മാ​​​മും ആ​​​യ അ​​​ഹ​​​മ്മ​​​ദ് എ​​​ല്‍ ത​​​യേ​​​ബ് അ​​​ട​​​ക്കം വി​​​വി​​​ധ മ​​​ത​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​താ​​​ന്ത​​​ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ 10.30ന് ​​​അ​​​ബു​​​ദാ​​​ബി സ​​​ഈ​​​ദ് സ്‌​​​പോ​​​ര്‍ട്‌​​​സ് സി​​​റ്റി സ്റ്റേ​​ഡി​​​യ​​​ത്തി​​​ലാ​​​ണ് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ദി​​​വ്യ​​​ബ​​​ലി​​​യും പ്ര​​​സം​​​ഗ​​​വും. ഇ​​​തി​​​നു മു​​​മ്പാ​​​യി രാ​​​വി​​​ലെ 9.15ന് ​​​അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​മാ​​​യ സെ​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ പ​​​ള്ളി​​​യി​​​ലെ​​​ത്തി മാ​​​ര്‍പാ​​​പ്പ പ്രാ​​​ര്‍ഥ​​​ന ന​​​ട​​​ത്തും.

കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നെ​​​ത്തി​​​യ ക​​​ര്‍ദി​​​നാ​​​ള്‍മാ​​​രാ​​​യ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​യും മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീമിസ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യും അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ഹി​​​ന്‍ഡ​​​റും മാ​​​ര്‍പാ​​​പ്പ​​​യോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​കും. മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ക​​​ത്തീ​​​ഡ്ര​​​ല്‍ വി​​​കാ​​​രി ഫാ. ​​​ജോ​​​ണ്‍സ​​​ണ്‍, സ​​​ഹ​​​വി​​​കാ​​​രി ഫാ. ​​​മാ​​​ര്‍ട്ടി​​​ന്‍ മ​​​ന്ന​​​ത്ത് എന്നിവരടങ്ങി യ സം​​​ഘ​​​മാ​​​ണ് ക​​​ത്തീ​​​ഡ്ര​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍നി​​​ന്ന് ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍