കി​​വി ഫ്രൈ! പ​​ര​​ന്പ​​ര 4-1ന് ​​ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി

12:12 AM Feb 04, 2019 | Deepika.com
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു ജ​​യം. മ​​ധ്യ​​നി​​ര ബാ​​റ്റ്സ്മാ​ന്മാ​രു​​ടെ​​യും ബൗ​​ള​​ർ​​മാ​​രു​​ടെയും മി​​ക​​വി​​ൽ 35 റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ ജ​​യി​​ച്ച​​ത്. ഇ​​തോ​​ടെ പ​​ര​​ന്പ​​ര ഇ​​ന്ത്യ 4-1നു ​​സ്വ​​ന്ത​​മാ​​ക്കി. 113 പ​​ന്തി​​ൽ 90 റ​​ണ്‍​സ് എ​​ടു​​ത്ത അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

റാ​​യു​​ഡു, ശ​​ങ്ക​​ർ, ജാ​​ദ​​വ്...

നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 18 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ഗ​​തി​​കെ​​ട്ടുനി​​ന്ന ഇ​​ന്ത്യ​​യെ അ​​ന്പാ​​ട്ടി റാ​​യു​​ഡു, വി​​ജ​​യ് ശ​​ങ്ക​​ർ (64 പ​​ന്തി​​ൽ 45 റ​​ണ്‍​സ്), കേ​​ദാ​​ർ ജാ​​ദ​​വ് (45 പ​​ന്തി​​ൽ 34 റ​​ണ്‍​സ്), ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (22 പ​​ന്തി​​ൽ 45 റ​​ണ്‍​സ്) എ​​ന്നി​​വ​​രാ​​ണ് ക​​ര​​യ്ക്ക​​ടു​​പ്പി​​ച്ച​​ത്. പ​​വ​​ർ​​പ്ലേ​​യി​​ൽ ആ​​ദ്യ നാ​​ല് വി​​ക്ക​​റ്റ് 2015 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (ര​​ണ്ട്), ധ​​വാ​​ൻ (ആ​​റ്), ശു​​ഭ്മാ​​ൻ ഗി​​ൽ (ഏ​​ഴ്), ധോ​​ണി (ഒ​​ന്ന്) എ​​ന്നി​​വ​​രാ​​ണ് 9.3 ഓ​​വ​​റി​​ൽ ത​​ല​​കു​​നി​​ച്ചു മ​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന് റാ​​യു​​ഡു - ശ​​ങ്ക​​ർ കൂ​​ട്ടു​​കെ​​ട്ട് ഇ​​ന്ത്യ​​യെ മു​​ന്നോ​​ട്ടു ന​​യി​​ച്ചു. അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും 98 റ​​ണ്‍​സ് നേ​​ടി. ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ശ​​ങ്ക​​ർ റ​​ണ്ണൗ​​ട്ടാ​​യ​​തോ​​ടെ ഇ​​ന്ത്യ അ​​ഞ്ചി​​ന് 116. തു​​ട​​ർ​​ന്ന് ജാ​​ദ​​വി​​നൊ​​പ്പം റാ​​യു​​ഡു സ്കോ​​ർ മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​യി. ഇ​​ന്ത്യ​​ൻ സ്കോ​​ർ 190ൽ ​​നി​​ൽ​​ക്കേ റാ​​യു​​ഡു സെ​​ഞ്ചു​​റി​​ക്ക് 10 റ​​ണ്‍​സ് അ​​ക​​ലെ പു​​റ​​ത്ത്. 74 റ​​ണ്‍​സി​​ന്‍റെ ആ​​റാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടും അ​​തോ​​ടെ അ​​വ​​സാ​​നി​​ച്ചു.

പാ​​ണ്ഡ്യ​​മേ​​ളം!

കേ​​ദാ​​ർ ജാ​​ദ​​വ് പു​​റ​​ത്താ​​കു​​ന്പോ​​ൾ 45.2 ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ 203. തു​​ട​​ർ​​ന്നാ​​ണ് പാ​​ണ്ഡ്യ​​യു​​ടെ സം​​ഹാ​​രതാ​​ണ്ഡ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്. 47-ാം ഓ​​വ​​ർ എ​​റി​​ഞ്ഞ ആ​​സ്റ്റി​​ലി​​നെ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് സി​​ക്സ​​ർ പ​​റ​​ത്തി​​യ ഹാ​​ർ​​ദി​​ക് സ്കോ​​റിം​​ഗ് അ​​തി​​വേ​​ഗ​​ത്തി​​ലാ​​ക്കി. 48-ാം ഓ​​വ​​ർ എ​​റി​​യാ​​നെ​​ത്തി​​യ ബോ​​ൾ​​ട്ടി​​നെ​​യും മി​​ഡ് വി​​ക്ക​​റ്റി​​ലൂ​​ടെ നി​​ലം​​തൊ​​ടാ​​തെ പാ​​ണ്ഡ്യ ഗാ​​ല​​റി​​യി​​ലെ​​ത്തി​​ച്ചു. നീ​​ഷാം എ​​റി​​ഞ്ഞ തൊ​​ട്ട​​ടു​​ത്ത ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്ത് ഡീ​​പ് ക​​വ​​റി​​ലൂ​​ടെ ബൗ​​ണ്ട​​റി. ഫു​​ൾ​​ടോ​​സ് ആ​​യി​​രു​​ന്ന ര​​ണ്ടാം പ​​ന്ത് ഡീ​​പ് സ്ക്വ​​യ​​ർ ലെ​​ഗി​​ലൂ​​ടെ ഫ്ളി​​ക് ചെ​​യ്ത് സി​​ക്സ​​ർ. ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ വീ​​ണ്ടും ബൗ​​ണ്ട​​റി. ഫു​​ൾ ഒൗ​​ട്ട്സൈ​​ഡ് ഓ​​ഫ് ആ​​യി​​രു​​ന്ന പ​​ന്ത് അ​​തി​​മ​​നോ​​ഹ​​ര​​മാ​​യി ഷോ​​ർ​​ട്ട് തേ​​ർ​​ഡ്മാ​​നി​​ലൂ​​ടെ പാ​​ണ്ഡ്യ ബൗ​​ണ്ട​​റി ക​​ട​​ത്തി. എ​​ന്നാ​​ൽ, അ​​ടു​​ത്ത പ​​ന്തി​​ൽ ഷോ​​ർ​​ട്ട് ഫൈ​​ൻ ലെ​​ഗി​​ൽ ബോ​​ൾ​​ട്ടി​​ന്‍റെ ഉ​​ജ്വ​​ല ക്യാ​​ച്ചി​​ൽ പാ​​ണ്ഡ്യ പു​​റ​​ത്ത്. ഫു​​ൾ​​ടോ​​സ് ആ​​യ പ​​ന്ത് ഫ്ളി​​ക് ചെ​​യ്യാ​​നു​​ള്ള ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു പാ​​ണ്ഡ്യ​​യു​​ടെ മ​​ട​​ക്കം. 49 ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ അ​​പ്പോ​​ൾ 248ൽ ​​എ​​ത്തി.

ചാ​​ഹ​​ൽ, ഷാ​​മി, പാ​​ണ്ഡ്യ

253 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ആ​​ദ്യവി​​ക്ക​​റ്റ് സ്കോ​​ർ 18ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ വീ​​ണു. എ​​ട്ട് റ​​ണ്‍​സ് നേ​​ടി​​യ നി​​ക്കോ​​ളാ​​സി​​നെ ഷാ​​മി ജാ​​ദ​​വി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (39 റ​​ണ്‍​സ്), നീ​​ഷാം (44 റ​​ണ്‍​സ്), ലാ​​ഥം (37 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ പൊ​​രു​​തി​​നോ​​ക്കി​​യെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​രു​​ടെ മു​​ന്നി​​ൽ ഒ​​ന്നും ഫ​​ലം​​ക​​ണ്ടി​​ല്ല.
ചാ​​ഹ​​ൽ മൂ​​ന്നും ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, ഷാ​​മി എ​​ന്നി​​വ​​ർ ര​​ണ്ടു വീ​​ത​​വും വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഷാ​​മി​​യാ​​ണ് പ​​ര​​ന്പ​​ര​​യു​​ടെ താ​​രം.


ധോ​​ണി​​യു​ടെ ഇ​ട​പെ​ട​ൽ, നീ​​ഷാം റ​ണ്ണൗ​ട്ട്...

എം.​​എ​​സ്. ധോ​​ണി മൈ​​താ​​ന​​ത്തെത്തി​​യാ​​ൽ ത​​ന്‍റെ​​ കൈ​​യൊ​​പ്പ് പ​​തി​​പ്പി​​ച്ചേ ക​​ളം​​വി​​ടാ​​റു​​ള്ളൂ. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​വ​​സാ​​ന ഏ​​ക​​ദി​​ന​​ത്തി​​ലും ധോ​​ണി​​യു​​ടെ ബു​​ദ്ധി​​പ​​ര​​മാ​​യ പ്ര​​ക​​ട​​നം ക​​ണ്ടു. ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ന്നിം​​ഗ്സി​​ന്‍റെ 37-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കേ​​ദാ​​ർ ജാ​​ദ​​വ് എ​​റി​​ഞ്ഞ പ​​ന്ത് നീ​​ഷാ​​മി​​ന്‍റെ പാ​​ഡി​​ൽ കൊ​​ള്ളു​​ക​​യും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ എ​​ൽ​​ബി​​ഡ​​ബ്ല്യുവി​​നാ​​യി അ​​പ്പീ​​ൽ ചെ​​യ്യു​​ക​​യും ചെ​​യ്തു. നീ​​ഷാ​​മാ​​ക​​ട്ടെ അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​മ​​റി​​യാ​​ൻ അ​​ദ്ദേ​​ഹ​​ത്തെ നോ​​ക്കി​​ക്കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ താ​​ൻ ക്രീ​​സി​​നു വെ​​ളി​​യി​​ലാ​​ണ് നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന കാ​​ര്യം മ​​റ​​ന്നു. ആ ​​ഒ​​രു നി​​മി​​ഷം മ​​തി​​യാ​​യി​​രു​​ന്നു ധോ​​ണി​​ക്ക് കി​​വി താ​​രത്തെ ഡ​​യ​​റ​​ക്ട് ത്രോ​​യി​​ലൂ​​ടെ പുറത്താക്കാൻ.

വേ​​ണ്ടെ​​ന്നു​​വ​​ച്ച റ​​ണ്ണും റ​​ണ്ണൗ​​ട്ടും!

വെ​​ല്ലിം​​ഗ്ട​​ണ്‍ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​മാ​​ണ് വി​​ജ​​യ് ശ​​ങ്ക​​ർ (45 റൺസ്) പു​​റ​​ത്തെ​​ടു​​ത്ത​​ത്. സ​​ഹ​​താ​​രം അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വു​​മാ​​യു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മാ​​യി​​രു​​ന്നു പു​​റ​​ത്താ​​ക​​ലി​​നു കാ​​ര​​ണം. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 37-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഓ​​വ​​റി​​ലെ അ​​ഞ്ചാം പ​​ന്ത് മി​​ഡ് ഓ​​ണി​​ലേ​​ക്ക് ത​​ട്ടി​​യ ശ​​ങ്ക​​ർ റ​​ണ്ണി​​നാ​​യി ഓ​​ടി. ആ​​ദ്യം മ​​ടി​​ച്ചു​​നി​​ന്ന റാ​​യു​​ഡു പി​​ന്നീ​​ട് റ​​ണ്ണി​​നാ​​യി ഓ​​ടി. പ​​ക്ഷേ, പി​​ച്ചി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​മെ​​ത്തി റാ​​യു​​ഡു ഓ​​ടി​​ല്ലെ​​ന്നോ​​ർ​​ത്തു നി​​ന്ന വി​​ജ​​യ് ശ​​ങ്ക​​റി​​നാ​​ക​​ട്ടെ, സ​​ഹ​​താ​​രം പെ​​ട്ടെ​​ന്ന് റ​​ണ്ണി​​നാ​​യി ഓ​​ടാ​​ൻ പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​തി​​ന് സാ​​ധി​​ച്ചി​​ല്ല. അ​​തോ​​ടെ പു​​റ​​ത്തേ​​ക്കു​​ള്ള വ​​ഴി തെ​​ളി​​ഞ്ഞു.

ബാ​​റ്റ് കൈ​​വി​​ട്ട് ഹാ​​ർ​​ദി​​ക്കി​​ന്‍റെ ഓ​​ട്ടം!

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ജ​​യ​​ത്തി​​നു വ​​ഴി​​വ​​ച്ച​​ത് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് ആ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ സ്കോ​​ർ 250 ക​​ട​​ത്തി​​യ​​ത്. 22 പ​​ന്തി​​ൽ 45 റ​​ണ്‍​സ് നേ​​ടി​​യ ഹാ​​ർ​​ദി​​ക്കി​​ന്‍റെ വി​​ക്ക​​റ്റി​​നി​​ട​​യി​​ലെ ഓ​​ട്ട​​മാ​​ണ് വെ​​ല്ലിം​​ഗ്ട​​ണി​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട മ​​റ്റൊ​​രു സം​​ഭ​​വം. ര​​ണ്ട് റ​​ണ്‍​സി​​നാ​​യി ഓ​​ടു​​ന്ന​​തി​​നി​​ടെ ക്രീ​​സി​​ലേ​​ക്ക് ബാ​​റ്റ് കൈ​​വി​​ട്ട് ര​​ണ്ടാം റ​​ണ്ണി​​നാ​​യി ഓ​​ടി​​യ ഹാ​​ർ​​ദി​​ക്കി​​ന്‍റെ ഒ​​രു റ​​ണ്‍​സ് അ​​ന്പ​​യ​​ർ വെ​​ട്ടി​​ക്കു​​റ​​ച്ചു. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ന്‍റെ 49-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഈ ​​പ്ര​​ക​​ട​​നം അ​​ന്പ​​യ​​റു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ന്യൂ​​സി​​ല​​ൻ​​ഡ് ബൗ​​ള​​ർ ട്രെ​​ന്‍റ് ബോ​​ൾ​​ട്ട് അ​​ക്കാ​​ര്യം അ​​ന്പ​​യ​​റു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തു​​ക​​യായിരുന്നു.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ഇ​​ന്ത്യ
ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: രോ​​ഹി​​ത് ബി ​​ഹെ​​ൻ‌​റി 2, ​ധ​​വാ​​ൻ സി ​​ഹെ​​ൻ‌​റി ​ബി ​ബോ​​ൾ​​ട്ട് 6, ഗി​​ൽ സി ​​സാ​​ന്‍റ്ന​​ർ ബി ​​ഹെ​​ൻ‌​റി 7, ​റാ​​യു​​ഡു സി ​​മ​​ണ്‍​റോ ബി ​​ഹെ​​ൻ‌​റി 90, ​ധോ​​ണി ബി ​​ബോ​​ൾ​​ട്ട് 1, ശ​​ങ്ക​​ർ റ​​ണ്ണൗ​​ട്ട് 45, ജാ​​ദ​​വ് ബി ​​ഹെ​​ൻ‌​റി 34, ​പാ​​ണ്ഡ്യ സി ​​ബോ​​ൾ​​ട്ട് ബി ​​നീ​​ഷാം 45, ഭു​​നേ​​ശ്വ​​ർ സി ​​ടെ​​യ്‌​ല​​ർ ബി ​​ബോ​​ൾ​​ട്ട് 6, ഷാ​​മി റ​​ണ്ണൗ​​ട്ട് 1, ചാ​​ഹ​​ൽ നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 15, ആ​​കെ 49.5 ഓ​​വ​​റി​​ൽ 252.
ബൗ​​ളിം​​ഗ്: ഹെ​​ൻ‌​റി 10-1-35-4, ​ബോ​​ൾ​​ട്ട് 9.5-2-39-3, നീ​​ഷാം 5-0-33-1, ഗ്രാ​​ൻ​​ഡ്ഹോം 7-0-33-0, മ​​ണ്‍​റോ 10-0-47-0, സാ​​ന്‍റ്ന​​ർ 3-0-18-0, ആ​​സ്റ്റി​​ൽ 5-0-35-0.

ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റിം​​ഗ്: മ​​ണ്‍​റോ ബി​​ഷാ​​മി 24, നി​​ക്കോ​​ളാ​​സ് സി ​​ജാ​​ദ​​വ് ബി ​​ഷാ​​മി 8, വി​​ല്യം​​സ​​ണ്‍ സി ​​ധ​​വാ​​ൻ ബി ​​ജാ​​ദ​​വ് 39, ടെ​​യ്‌​ല​​ർ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഹാ​​ർ​​ദി​​ക് 1, ലാ​​ഥം എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ചാ​​ഹ​​ൽ 37, നീ​​ഷാം റ​​ണ്ണൗ​​ട്ട് 37, ഗ്രാ​​ൻ​​ഡ്ഹോം എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ചാ​​ഹ​​ൽ 11, സാ​​ന്‍റ്ന​​ർ സി ​​ഷാ​​മി ബി ​​പാ​​ണ്ഡ്യ 22, ആ​​സ്റ്റി​​ൽ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ചാ​​ഹ​​ൽ 10, ഹെ​​ൻ‌​റി ​നോ​​ട്ടൗ​​ട്ട് 17, ബോ​​ൾ​​ട്ട് സി ​​ഷാ​​മി ബി ​​ഭു​​വ​​നേ​​ശ്വ​​ർ 1, എ​​ക്സ്ട്രാ​​സ് 3, ആ​​കെ 44.1 ഓ​​വ​​റി​​ൽ 217. ബൗ​​ളിം​​ഗ്: ഭു​​വ​​നേ​​ശ്വ​​ർ 7.1-0-38-1, ഷാ​​മി 8-0-35-2, ഹാ​​ർ​​ദി​​ക് 8-1-50-2, ശ​​ങ്ക​​ർ 4-0-19-0, ചാ​​ഹ​​ൽ 10-0-41-3, ജാ​​ദ​​വ് 7-0-34-1.