വി​​ൻ​​ഡീ​​സ് പ്ര​​താ​​പം വീണ്ടും

12:11 AM Feb 04, 2019 | Deepika.com
ആ​​ന്‍റി​​ഗ്വ: പ്ര​​താ​​പ​​കാ​​ലം ഓ​​ർ​​മി​​പ്പി​​ച്ച് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ കാ​​ലി​​പ്സോ സം​​ഗീ​​തം വീ​​ണ്ടും. ഇം​​ഗ്ല​ണ്ടി​​നെ ര​​ണ്ടാം ടെ​​സ്റ്റി​​ൽ 10 വി​​ക്ക​​റ്റി​​നു ത​​ക​​ർ​​ത്ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര 2-0ന് ​​ഉ​​റ​​പ്പി​​ച്ചു. പ​​ത്ത് വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ ടെ​​സ്റ്റ് പ​​ര​​ന്പ​​ര നേ​​ടു​​ന്ന​​ത്. ആ​​ദ്യടെ​​സ്റ്റി​​ൽ വി​​ൻ​​ഡീ​​സ് റി​​ക്കാ​​ർ​​ഡ് ജ​​യം നേ​​ടി​​യി​​രു​​ന്നു. സ്കോ​​ർ: ഇം​​ഗ്ല​ണ്ട് 187, 132 വി​​ൻ​​ഡീ​​സ് 306, വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 17.

ക​​ഴി​​ഞ്ഞ 10 ടെ​​സ്റ്റ് സീ​​രീ​​സി​​ൽ ഇം​ഗ്ല​ണ്ടി​​നെ​​തി​​രേ ര​​ണ്ടാം ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു പ​​ര​​ന്പ​​ര നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ള്ളൂ. ര​​ണ്ടാ​​മി​​ന്നിം​​ഗ്സി​​ൽ വെ​​റും 14 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ ആ​​തി​​ഥേ​​യ​​ർ വി​​ക്ക​​റ്റ് ന​​ഷ്ടം കൂ​​ടാ​​തെ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാക്കി. ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും നാ​​ലു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ വി​​ൻ​​ഡീ​​സി​​ന്‍റെ പേ​​സ​​ർ കെ​​മ​​ർ റോ​​ച്ച് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.