+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിയാ ബീബിക്ക് അഭയം നൽകണമെന്ന് യുഎസ് കോൺഗ്രസിൽ പ്രമേയം

വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: മ​​​ത​​​നി​​​ന്ദാ​​​ക്കേ​​​സി​​​ൽ പാ​​​ക് സു​​​പ്രീം​​​കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി​​​യ ക്രൈ​​​സ്ത​​​വ വീ​​​ട്ട​​​മ്മ ആ​​​സി​​​യാ ബീ​​​ബി​​​ക്ക് അ​​​
ആസിയാ ബീബിക്ക് അഭയം നൽകണമെന്ന് യുഎസ് കോൺഗ്രസിൽ പ്രമേയം
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: മ​​​ത​​​നി​​​ന്ദാ​​​ക്കേ​​​സി​​​ൽ പാ​​​ക് സു​​​പ്രീം​​​കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി​​​യ ക്രൈ​​​സ്ത​​​വ വീ​​​ട്ട​​​മ്മ ആ​​​സി​​​യാ ബീ​​​ബി​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ഭ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​ൽ കെ​​​ൻ കാ​​​ൽ​​​വെ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ച്ച വ​​​ധ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്കി​​​യാ​​​ണ് ആ​​​സി​​​യാ​​​യെ കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ റി​​​വ്യുഹ​​​ർ​​​ജി ചൊ​​​വ്വാ​​​ഴ്ച ത​​​ള്ളി​​​യ സു​​​പ്രീം കോ​​​ട​​​തി ആ​​​സി​​​യാ​​​യ്ക്ക് രാ​​​ജ്യ​​​ത്തോ പു​​​റ​​​ത്തോ സ്വ​​​ത​​​ന്ത്ര​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ആ​​​സി​​​യാ​​​യ്ക്ക് അ​​​ഭ‍യം ന​​​ൽ​​​കാ​​​മെ​​​ന്നു കാ​​​ന​​​ഡ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​രു​​​ടെ ര​​​ണ്ടു മ​​​ക്ക​​​ൾ കാ​​​ന​​​ഡ​​​യി​​​ലു​​​ണ്ട്. ആ​​​സി​​​യാ ഉ​​​ട​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ടു​​​മെ​​​ന്നു പാ​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ജ​​​യി​​​ൽ​​​മു​​​ക്ത​​​യാ​​​യെ​​​ങ്കി​​​ലും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഭീ​​​ഷ​​​ണി ഭ​​​യ​​​ന്ന് ആ​​​സി​​​യാ​​​യെ സു​​​ര​​​ക്ഷി​​​തകേ​​​ന്ദ്ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ​​​യും ചി​​​ല തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​ഹ്വാ​​​നപ്ര​​​കാ​​​രം പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​തു കാ​​​ര്യ​​​മാ​​​യ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല.