നേപ്പാളിന്‍റെ സന്ദീപ് ജോറാ...

11:24 PM Feb 01, 2019 | Deepika.com
ദു​ബാ​യ്: അ​ന്താ​രാ​ഷ്‌ട്ര ​ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ര്‍ഡ് നേ​പ്പാ​ളി​ന്‍റെ സ​ന്ദീ​പ് ജോ​റ​യ്ക്ക്. യു​എ​ഇ​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് 17 വ​യ​സും 103 ദി​വ​സ​വു​മു​ള്ള ജോ​റ​യു​ടെ പ്ര​ക​ട​നം.

മൂ​ന്നു ഫോ​റിന്‍റെയും ഒ​രു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ട​യി​ല്‍ 46 പ​ന്തി​ല്‍ 53 റ​ണ്‍സ് നേ​ടി​യ ജോ​റ പു​റ​ത്താ​കാ​തെ നി​ന്നു. കൗ​മാ​ര​താ​ര​ത്തി​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​മാ​ണ്. ഐ​സി​സി ട്വി​റ്റ​റി​ലൂ​ടെ താ​ര​ത്തി​ന്‍റെ റി​ക്കാ​ര്‍ഡ് പു​റ​ത്തു​വി​ട്ടു. ജോ​റ​യു​ടെ പ്ര​ക​ട​ന​മു​ണ്ടാ​യി​ട്ടും നേ​പ്പാ​ള്‍ 21 റ​ണ്‍സി​ന് തോ​റ്റു.

26ന് ​യു​എ​ഇ​ക്കെ​തി​രേ അ​ന്താ​രാ​ഷ്‌ട്ര ​ഏ​ക​ദി​ന​ത്തി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ര്‍ഡ് നേ​പ്പാ​ളി​ന്‍റെ രോ​ഹി​ത് പൗ​ഡ​ല്‍ കു​റി​ച്ചിരുന്നു. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, ഷാ​ഹി​ദ് അ​ഫ്രി​ദി എ​ന്നി​വ​രു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് പൗ​ഡ​ല്‍ തി​രു​ത്തി​യ​ത്. 16 വ​യ​സും 146 ദി​വ​സ​മു​ള്ള താ​രം 58 പ​ന്തി​ല്‍നി​ന്ന് 55 റ​ണ്‍സ് നേ​ടി.