+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​പാ​പ്പാ​യോ​ടൊ​പ്പം കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​ൻ മലയാളി വൈദികനും

മ​​​​സ്ക​​​​റ്റ്: മാ​​​​ർ​​​​പാ​​​​പ്പാ​​​​യോ​​​​ടൊ​​പ്പം വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കു​​​​ട്ട​​​​നാ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ വൈ​​​​ദി​​​​ക​​​​നും. മൂ​​ന്നു മ
മാ​ർ​പാ​പ്പാ​യോ​ടൊ​പ്പം കു​ർ​ബാ​ന  അ​ർ​പ്പി​ക്കാ​ൻ മലയാളി വൈദികനും
മ​​​​സ്ക​​​​റ്റ്: മാ​​​​ർ​​​​പാ​​​​പ്പാ​​​​യോ​​​​ടൊ​​പ്പം വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കു​​​​ട്ട​​​​നാ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​യ വൈ​​​​ദി​​​​ക​​​​നും. മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ യു​​​​ണൈ​​​​റ്റ​​​​ഡ് അ​​​​റ​​​​ബ് എ​​മ​​റേ​​റ്റ്സി​​ൽ (യു​​​​എ​​​​ഇ) ന​​ട​​ത്തു​​ന്ന സ​​ന്ദ​​ർ​​ശ​​ന വേ​​​​ള​​​​യി​​​​ലാ​​ണ് ഫാ.​​​​ജോ​​​​ബി ക​​​​രി​​​​ക്കം​​​​പ​​​​ള്ളി​​​​ൽ ഒ​​​​എ​​​​ഫ്എം ക​​​​പ്പു​​​​ച്ചി​​​​ൻ മാ​​​​ർ​​​​പാ​​​​പ്പാ​​​​യൊ​​​​ടൊ​​​​പ്പം വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കു​​ന്ന​​ത്.

അ​​​​ബു​​​​ദാ​​​​ബി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി​​​​യാ​​​​ണ് ഫാ.​​​​ ജോ​​​​ബി. ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​ണ് അ​​ദ്ദേ​​ഹം അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ എ​​​​ത്തി​​യ​​ത്.​​അ​​തി​​നു മു​​ന്പ് മ​​​​സ്ക​​റ്റി​​ലെ സെ​​​​ന്‍റ് പീ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പോ​​​​ൾ കാ​​​​ത്തോ​​​​ലി​​​ക്കാ പ​​ള്ളി​​യി​​ലാ‍യി​​രു​​ന്നു ശു​​ശ്രൂ​​ഷ.

മൂ​​​​ന്നി​​​​ന് അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഞ്ചി​​​​നു ചൊ​​​​വ്വാ​​​​ഴ്ച യു​​​​എ​​​​ഇ സ​​​​മ​​​​യം രാ​​​​വി​​​​ലെ 9.15-നു (​​​​ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​വി​​​​ലെ 10.45) ക​​​​ത്തീ​​​​ഡ്ര​​​​ൽ സ​​ന്ദ​​ർ​​ശി​​ക്കും. 10.30-നു ​​​​സാ​​​​യി​​​​ദ് സ്പോ​​​​ർ​​​​ട്സ് സി​​​​റ്റി​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ലാ​​​​ണ് ഫാ.​​​​ജോ​​​​ബി സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​കു​​​​ന്ന​​​​ത്.
ഉ​​​​ച്ച​​​​യ്ക്ക് 12.40-നു ​​​​അ​​​​ബു​​​​ദാ​​​​ബി പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ നി​​ന്നു മാ​​​​ർ​​​​പാ​​​​പ്പ വ​​ത്തി​​ക്കാ​​നി​​ലേ​​ക്കു മ​​ട​​ങ്ങും. ​ യു​​​​എ​​​​ഇ, ഒ​​​​മാ​​​​ൻ, യെ​​​​മ​​​​ൻ അ​​​​ട​​​​ങ്ങു​​​​ന്ന ദ​​​​ക്ഷി​​​​ണ അ​​​​റേ​​​​ബ്യ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​കാ​​​​ർ ബി​​​​ഷ​​​​പ് പോ​​​​ൾ ഹി​​​​ൻ​​​​ഡ​​​​ർ ഒ​​​​എ​​​​ഫ്എം ക​​​​പ്പു​​​​ച്ചി​​​​ൻ ആ​​ണ് മാ​​​​ർ​​​​പാ​​​​പ്പാ​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​ ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത്.

മാ​​​​ർ​​​​പാ​​​​പ്പാ​​​​യൊ​​​​ടൊ​​​​പ്പം വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ദൈ​​​​വാ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​ണെ​​​​ന്നു ഫാ. ​​​​ജോ​​​​ബി ക​​​​രി​​​​ക്കം​​​​പ​​​​ള്ളി​​​​ൽ പ​​​​റ​​​​ഞ്ഞു.

കെ​​എ​​സ്ഇ​​ബി റി​​​​ട്ട​​. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ആ​​​​ല​​​​പ്പു​​​​ഴ എ​​​​ട​​​​ത്വ ചെ​​​​ക്കി​​​​ടി​​​​ക്കാ​​​​ട് ക​​​​രി​​​​ക്കം​​​​പ​​​​ള്ളി​​​​ൽ ചി​​​​റ​​​​യി​​​​ൽ സി.​​​​സി. ജോ​​​​സി​​​​ന്‍റെ​​​​യും മു​​​​ട്ടാ​​​​ർ ശ്രാ​​​​ന്പി​​​​ക്ക​​​​ൽ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ ത്രേ​​​​സ്യാ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ് ഫാ. ​​​​ജോ​​​​ബി. ജോ​​​​ഷി കെ. ​​​​ജോ​​​​സ് (സൗ​​​​ദി അ​​​​റേ​​​​ബ്യ), ജോ​​​​ജി കെ.​​​​ജോ​​​​സ് (ദീ​​​​പി​​​​ക, ആ​​​​ല​​​​പ്പു​​​​ഴ), ജി​​​​നോ കെ. ​​​​ജോ​​​​സ് (സൗ​​​​ദി അ​​​​റേ​​​​ബ്യ) എ​​​​ന്നി​​​​വ​​​​രാ​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ.

2011-ൽ ​​​​പൗ​​രോ​​ഹി​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച ഫാ. ​​​​ജോ​​​​ബി ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം അ​​​​സീ​​​​സി ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്നു.

സേ​​​​വ്യ​​​​ർ കാ​​​​വാ​​​​ലം