വരുണിനു സെഞ്ചുറി; കേരളം 266
11:26 PM Jan 30, 2019 | Deepika.com
ആലപ്പുഴ: കുച്ച് ബെഹർ അണ്ടർ 19 ക്രിക്കറ്റ് ക്വാർട്ടറിൽ മഹാരാഷ്ട്രയ്ക്കെതിരേ കേരളം ഒന്നാം ഇന്നിംഗ്സിൽ 266നു പുറത്ത്. മഹാരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ 502 ആയിരുന്നു. മൂന്നാം ദിനം മത്സരം അവസാനിക്കുന്പോൾ മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 204 റണ്‍സ് എടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് ശേഷിക്കേ 440 റണ്‍സ് ലീഡുണ്ട് സന്ദർശകർക്ക്. ഒന്നാം ഇന്നിംഗ്സിൽ കേരളത്തിനായി വരുണ്‍ നയനാർ (136 റണ്‍സ്) സെഞ്ചുറി നേടി.