ഗോകുലത്തിനു സമനില
11:26 PM Jan 30, 2019 | Deepika.com
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് സമനില. എവേ പോരാട്ടത്തിനായി മോഹൻ ബഗാനെതിരേ ഇറങ്ങിയ ഗോകുലം കേരള മുന്നിട്ടുനിന്നശേഷമാണ് 2-2 സമനില വഴങ്ങിയത്. ലീഗിൽ 15 മത്സരത്തിൽനിന്ന് 22 പോയിന്റുമായി മോഹൻ ബഗാൻ ആറാം സ്ഥാനത്താണ്. 14 മത്സരത്തിൽ 12 പോയിന്റുമായി ഗോകുലം ഒന്പതാമതും.