പനാജി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ സന്ദർശിച്ചു. ആരോഗ്യവിവരം തിരക്കാൻ എത്തിയതാണെന്നും മറ്റൊന്നും ചർച്ച ചെയ്തില്ലെന്നും രാഹുൽ പറഞ്ഞു. 63 കാരനായ പരീക്കർ(63) ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തനം തടസപ്പെട്ടതുമൂലമുള്ള ചികിത്സയിലാണ്.
ഗവർണർ മൃദുല സിൻഹ നിയമസഭയെ അഭിസംബോധന ചെയ്തശേഷം കോൺഗ്രസ് എംഎംഎമാർ സഭ ബഹിഷ്കരിച്ചു പുറത്തുപോയതിനു പിന്നാലെയായിരുന്നു രാഹുൽ എത്തിയത്. മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷം കോൺഗ്രസ് എംഎൽഎമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. യുപിഎ അധ്യക്ഷ സോണിയഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.