+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസാം സ്ഫോടന പരന്പര: ബോഡോ തലവനടക്കം 14 പേർ കുറ്റക്കാർ‌

ഗോഹട്ടി: ആ​​​​സാ​​​​മി​​​​ൽ 88 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ സ്ഫോ​​​​ട​​​​ന പ​​​​ര​​​​ന്പ​​​​രയുമായി ബന്ധപ്പെട്ട കേ​​​​സി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ഡെ​​​​മോ​​​​ക്രാ​​
ആസാം സ്ഫോടന പരന്പര:  ബോഡോ തലവനടക്കം 14 പേർ കുറ്റക്കാർ‌
ഗോഹട്ടി: ആ​​​​സാ​​​​മി​​​​ൽ 88 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ സ്ഫോ​​​​ട​​​​ന പ​​​​ര​​​​ന്പ​​​​രയുമായി ബന്ധപ്പെട്ട കേ​​​​സി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ഫ്ര​​​​ണ്ട് ഓ​​​​ഫ് ബോ​​​​ഡോ​​​​ലാ​​​​ൻ​​​​ഡ്(​​​​എ​​​​ൻ​​​​ഡി​​​​എ​​​​ഫ്ബി) ത​​​​ല​​​​വ​​​​​ൻ ര​​​​ഞ്ജ​​​​ൻ ദ​​​യ്മ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ 12 പേ​​​​ർ കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നു സി​​​​ബി​​​​ഐ അ​​​​തി​​​​വേ​​​​ഗ കോ​​​​ട​​​​തി. ഇ​​​​വ​​​​ർ​​​​ക്കു​​​​ള്ള ശി​​​​ക്ഷ നാ​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ജോ​​​​ർ​​​​ജ് ബോ​​​​ഡോ, ബി. ​​​​ത​​​​രാ​​​​യി, രാ​​​​ജു സ​​​​ർ​​​​ക്കാ​​​​ർ, നീ​​​​ലിം ദ​​​​യ്മ​​​​രി, അ​​​​ൻ​​​​ചാ​​​​യി ബോ​​​​ഡോ, ഇ​​​​ന്ദ്ര ബ്ര​​​​ഹ്മ, ലോ​​​​കോ ബ​​​​സു​​​​മ​​​​താ​​​​രി, ഖാ​​​​ർ​​​​ഗേ​​​​ശ്വ​​​​ർ ബ​​​​സു​​​​മ​​​​താ​​​​രി, പ്ര​​​​ഭാ​​​​ത് ബോ​​​​ഡോ, ജ​​​​യ​​​​ന്ത ബോ​​​​ഡോ, അ​​​​ജ​​​​യ് ബ​​​​സു​​​​മ​​​​താ​​​​രി, മൃ​​​​ദു​​​​ൽ ഗോ​​​​യാ​​​​രി, മാ​​​​തു​​​​റാം ബ്ര​​​​ഹ്മ, രാ​​​​ജെ​​​​ൻ ഗോ​​​​യാ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണു കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ.

ഗോ​​​​ഹ​​​​ട്ടി, കൊ​​​​ക്ര​​​​ജാ​​​​ർ, ബൊ​​​​ൻ​​​​ഗാ​​​​യി​​​​ഗാ​​​​വ്, ബാ​​​​ർ​​​​പേ​​​​ട്ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 2008 ഒ​​​​ക്ടോ​​​​ബ​​​​ർ 30ന് ​​​​എ​​​​ൻ​​​​ഡി​​​​എ​​​​ഫ്ബി ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത സ്ഫോ​​​​ട​​​​ന​​​​പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ 88 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ഞ്ഞൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​​സാം പോ​​​​ലീ​​​​സി​​​​ൽ​​​​നി​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത സി​​​​ബി​​​​ഐ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ര​​​​ണ്ടു കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ 22 പ്ര​​​​തി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഏ​​​​ഴു പേ​​​​ർ ഇ​​​​പ്പോ​​​​ഴും ഒ​​​​ളി​​​​വി​​​​ലാ​​​​ണ്.

ര​​​​ഞ്ജ​​​​ൻ ദ​​​​യ്മ​​​​രി​​​​യെ 2010ൽ ​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഗോ​​​​ഹ​​​​ട്ടി സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്ന ഇ​​​​യാ​​​​ൾ​​​​ക്ക് 2013ൽ ​​​​ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. മ​​​റ്റു 13 പേ​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ്.