മഹാരാഷ്ട്ര മുന്നോട്ട്
11:15 PM Jan 28, 2019 | Deepika.com
ആലപ്പുഴ: കുച്ച് ബെഹർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ക്വാർട്ടറിൽ കേരളത്തിനെതിരേ മഹാരാഷ്ട്ര ശക്തമായ നിലയിൽ. ആദ്യദിനം അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 385 എന്ന നിലയിലാണ് മഹാരാഷ്ട്ര. സന്ദർശകരുടെ ക്യാപ്റ്റൻ ഓം ഭോസ്ലെ (156 നോട്ടൗട്ട്) സെഞ്ചുറി സ്വന്തമാക്കി. പി.എച്ച്. ഷ 96 റണ്‍സ് നേടി.