കേരള പോലീസിനു ജ​​​യത്തുടക്കം

11:15 PM Jan 28, 2019 | Deepika.com
മ​​​ല​​​പ്പു​​​റം: ബി​​​എ​​​ൻ മ​​​ല്ലി​​​ക് അ​​​ഖി​​​ലേ​​​ന്ത്യ​​​ പോ​​​ലീ​​​സ് ഫു​​​ട്ബോ​​​ൾ ചാന്പ്യൻ​​​ഷി​​​പ്പി​​​ൽ കേ​ര​ള പോ​ലീ​സിനു ജയത്തുടക്കം. മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സി​ക്കിമിനെ കേരള പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​​​ഐ​​​എ​​​സ്എ​​​ഫ് എ​​​തി​​​രി​​​ല്ലാ​​​ത്ത മൂന്ന് ഗോ​​​ളു​​​ക​​​ൾ​​​ക്ക് ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യും ത്രി​​​പു​​​ര നാ​​​ലു ഗോ​​​ളു​​​ക​​​ൾ​​​ക്ക് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നെ​​​യും തോ​​​ൽ​​​പി​​​ച്ചു.

ക്ലാ​​​രി ആ​​​ർ​​​ആ​​​ർ​​​എ​​​ഫ് ഗ്രൗ​​​ണ്ടി​​​ൽ മി​​​സോ​​​റാം ഒ​​​ന്പ​​​ത് ഗോ​​​ളു​​​ക​​​ൾ​​​ക്കു രാ​​​ജ​​​സ്ഥാ​​​ൻ പോ​​​ലീ​​​സി​​​നെ​​​യും ആ​​​സാം റൈ​​​ഫി​​​ൾ​​​സ് ര​​​ണ്ട് ഗോ​​​ളു​​​ക​​​ൾ​​​ക്കു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സി​​​നെ​​​യും തോ​​​ൽ​​​പി​​​ച്ചു. മി​​​സോ​​​റ​​​മി​​​ലെ ലാ​​​ൽ​​​റിം​​​പു​​​വ ഹാ​​​ട്രി​​​ക് നേ​​​ടി. ത്രി​​​പു​​​ര​​​യ്ക്ക് വേ​​​ണ്ടി ര​​​വീ​​​ന്ദ്ര ദ​​​ബ്ബാ​​​ർ​​​മ​​​യും അ​​​രി​​​ജി​​​ത് സിം​​​ഗ് ബ​​​റു​​​വ​​​യും ര​​​ണ്ട് ഗോ​​​ൾ വീ​​​തം നേ​​​ടി. മ​​​ല​​​പ്പു​​​റ​​​ത്തെ എം​​​എ​​​സ്പി മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ന്ന മാ​​​ർ​​​ച്ച്പാ​​​സ്റ്റി​​​ൽ 37 പോ​​​ലീ​​​സ് ഫു​​​ട്ബോ​​​ൾ ടീ​​​മു​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ന്നു. സീ​​​നി​​​യ​​​ർ എ​​​യ​​​ർ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​ർ എ​​​യ​​​ർ മാ​​​ർ​​​ഷ​​​ൽ മാ​​​ന​​​വേ​​​ന്ദ്ര​​​സിം​​​ഗ് (എ​​​വി​​​എ​​​സ്എം വി​​​ആ​​​ർ​​​സി വി​​​എ​​​സ്എം) സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ചു.