ക്രിസ്റ്റ്യാനോ ഗോളിൽ യുവെ
11:15 PM Jan 28, 2019 | Deepika.com
റോം: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റി ഗോളിൽ യുവന്റസിനു ജയം. എവേ പോരാട്ടത്തിൽ ലാസിയോയെ 1-2നാണ് യുവെ കീഴടക്കിയത്. 88-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ പെനൽറ്റി ഗോൾ. എംറെ കാനിന്റെ സെൽഫ് ഗോളിൽ 59-ാം മിനിറ്റിൽ മുന്നിൽ കടന്ന ലാസിയോയെ ജാവൊ കാൻസലെയിലൂടെ (74-ാം മിനിറ്റ്) യുവന്റസ് ഒപ്പം പിടിച്ചു. പകരക്കാരനായി ആയിരുന്നു കാൻസലെ കളത്തിലെത്തിയത്.